ഭോപ്പാലിൽ ബോട്ട് മുങ്ങി 11 പേർ മരിച്ചു

Posted on: September 13, 2019 9:57 am | Last updated: September 13, 2019 at 12:49 pm

ഭോപ്പാൽ: മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ ഗണേശ വിഗ്രഹ നിമഞ്ജനത്തിനിടെ ബോട്ട് മറിഞ്ഞു 11 പേർ മരിച്ചു. 18 പേർ കയറിയ ബോട്ടാണ് അപകടത്തിൽ പെട്ടത്. ആറ് പേരെ രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്.

രണ്ട് ബോട്ടുകൾ തമ്മിൽ ചേർത്തു കെട്ടിയാണ് ചടങ്ങിനായി പുറപ്പെട്ടത്. യാത്രക്കാരിൽ ആരും ലൈഫ് ജാക്കറ്റുകൾ ധരിച്ചിരുന്നില്ല എന്ന് പോലീസ് കേന്ദ്രങ്ങൾ പറഞ്ഞു.

മരിച്ചവരുടെ ബന്ധുക്കൾക്ക് നാലു ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മധ്യപ്രദേശ് നിയമ മന്ത്രി പി സി ശർമ അറിയിച്ചു.