Connect with us

Kerala

പാലായില്‍ യു ഡി എഫിന് വിമതനോ?; പി ജെ ജോസഫ് വിഭാഗം നേതാവ് പത്രിക നല്‍കി

Published

|

Last Updated

കോട്ടയം: ജോസ് കെ മാണി വിഭാഗം നേതാവ് ടോം ജോസ് യു ഡി എഫ് സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയതിന് പിന്നാലെ കേരള കോണ്‍ഗ്രസിലെ പി ജെ ജോസഫ് വിഭാഗം നേതാവും പത്രിക നല്‍കി. ജോസഫ് വിഭാഗം കര്‍ഷക തൊഴിലാളി സംസ്ഥാന സെക്രട്ടറി ജോസഫ് കണ്ടത്തില്‍ ആണ് പത്രിക സമര്‍പ്പിച്ചത്. പി ജെ ജോസഫിന്റെ പി എ സുധീഷ് കൈമളിനൊപ്പമെത്തിയാണ് പത്രിക നല്‍കിയത്. സാങ്കേതിക പ്രശ്നങ്ങള്‍ ഉള്ളത് കൊണ്ടാണ് പത്രിക സമര്‍പ്പിച്ചതെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ വിശദീകരണം.

പി ജെ ജോസഫിന്റെ നിര്‍ദേശ പ്രകാരമല്ല താന്‍ പത്രിക നല്‍കിയതെന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായാണെന്നും ജോസഫ് കണ്ടത്തില്‍ പറഞ്ഞു. ടോം ജോസിന്റെ പത്രിക സ്വീകരിച്ചാല്‍ തന്റെ പത്രിക പിന്‍വലിക്കുമെന്നും ജോസഫ് കണ്ടത്തില്‍ പറഞ്ഞു. എന്നാല്‍ ഈ നിലപാടില്‍ ജോസഫ് വിഭാഗം നിലനില്‍ക്കുമോ എന്ന് വരുംനാളുകളിലേ വ്യക്തമാകു.

നിലിവല്‍ പി ജെ ജോസഫ് പുറത്താക്കിയ വ്യക്തിയാണ് ജോസ് കെ മാണി വിഭാഗം പാലായില്‍ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. ഇതിനാല്‍ രണ്ടില ചിഹ്നം നല്‍കില്ലെന്ന് ജോസഫ് തീര്‍ത്ത് പറഞ്ഞിട്ടുണ്ട്. യു ഡി എഫ് നേതൃത്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാമ് ടോം ജോസിനെ സ്ഥാനാര്‍ഥിയായി അംഗീകരിച്ച് പ്രചരണത്തിന് ഇറങ്ങുന്നതെന്നും ജോസഫ് പറഞ്ഞിട്ടുണ്ട്.

Latest