Kerala
വില വര്‍ധനവ് ആവശ്യപ്പെട്ട് പാല്‍ പുഴയില്‍ ഒഴുക്കി പ്രതിഷേധം

ഇടുക്കി: പാല്‍ വില വര്‍ധനവ് അടക്കമുള്ള ക്ഷീകരകര്‍ഷകരുടെ വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വേറിട്ട സമരം. ഇടുക്കിയില്‍തുടങ്ങിയ സമരത്തിന്റെ തുടക്കമെന്നോണം കര്‍ഷകര്‍ സംഭരിച്ച പാല്‍ ചിന്നാര്‍ പുഴയില്‍ ഒഴുക്കി പ്രതിഷേധിച്ചു.
കാലാവസ്ഥ വ്യതിയാനം മൂലം ഉത്പ്പാദനം കുറഞ്ഞതും കാലിത്തീറ്റയുടെ വില വര്‍ധനവും ക്ഷീര കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. എട്ടു മാസത്തിനിടെ കാലിത്തീറ്റയുടെ വിലയില്‍ നാനൂറു രൂപയുടെ വര്‍ധനവ് ഉണ്ടായി. ക്ഷീര കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ കണ്ടെത്തിയത് ഒരു ലിറ്റര്‍ പാല്‍ ഉല്‍പ്പാദിപ്പിക്കാന്‍ 40 രൂപ ചെലവു വരും എന്നാണ്.
എന്നാല്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത് പരമാവധി 33 രൂപയാണ്. വില വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ കൃഷി അവസാനിപ്പിക്കേണ്ട ഗതികേടിലാണെന്നും കര്‍ഷകര്‍ പറഞ്ഞു.
---- facebook comment plugin here -----