Connect with us

Kerala

പാലാ ഉപതിരഞ്ഞെടുപ്പ്; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ഇന്നറിയാം

Published

|

Last Updated

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തിന് ശേഷമാകും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമതീരുമാനമെടുക്കാനായി എന്‍സിപിയും യോഗം ചേരും. മാണി സി കാപ്പന്‍ തന്നെ സ്ഥാനാര്‍ധഥിയാകാനാണ് സാധ്യത.

രാവിലെ 11 മണിക്കാണ് എന്‍സിപി യോഗം. സംസ്ഥാനഭാരവാഹികളും ജില്ലാ അധ്യക്ഷന്മാരും പങ്കെടുക്കുന്ന യോഗം മാണി സി കാപ്പനെ തന്നെ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കാനാണ് സാധ്യത. 2016ല്‍ കെ.എം.മാണിയുടെ ഭൂരിപക്ഷം 5000ല്‍ താഴെ ഒതുക്കാനായതാണ് ഇടതുമുന്നണിക്ക് പ്രതീക്ഷ നല്‍കുന്നത്.

കഴിഞ്ഞ തവണ ശക്തമായ മത്സരം കാഴ്ചവയ്ക്കാനായത് മാണി സി കാപ്പന് അനുകൂല ഘടകമാണ്. വൈകീട്ട് മൂന്ന് മണിക്കാണ് ഇടതുമുന്നണി യോഗം. എന്‍സിപി മുന്നോട്ട് വെക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേര് എല്‍ഡിഎഫ് യോഗം അംഗീകരിക്കും. ഇതിന് ശേഷമാകും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.

Latest