അയല്‍വാസിയുടെ മതിലും കെട്ടിടവും വീടിന് ഭീഷണി; കുടുംബം ദുരിതാശ്വാസ ക്യാമ്പില്‍

Posted on: August 19, 2019 3:43 pm | Last updated: August 19, 2019 at 3:43 pm

പത്തനംതിട്ട: അയല്‍വാസിയുടെ മതിലും കെട്ടിടവും വീടിന് ഭീഷണിയായതോടെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയേണ്ട ഗതികേടില്‍ ഒരു കുടുംബം. പത്തനംതിട്ട തൈക്കാവ് ജസീന മന്‍സിലില്‍ മീരാസാഹിബും കുടുംബവുമാണ് വീടിന് സമീപത്തെ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒരു മുറിയില്‍ ദിവസങ്ങളായികഴിയുന്നത്.

വീടിനോട് ചേര്‍ന്ന് ഒരു വ്യക്തിയുടെ 15 അടിയോളം ഉയരത്തിലുള്ള കരിങ്കല്ലുകൊണ്ടുള്ള സംരക്ഷണ മതില്‍ കുേെറശ്ശയായി മീരാസാഹിബിന്റെ വീടിന്റെ മുകളിലേക്ക് വീഴാന്‍ തുടങ്ങിയതോടെയാണ് കഴിഞ്ഞ മാസം 20 ന് കുടുംബത്തിന് ഇവിടെ നിന്നും മാറേണ്ടി വന്നത്.

ആദ്യം ബന്ധുവീടുകളിലായിരുന്നു താമസം. വില്ലേജ് അധിക്യതരുടെ നിര്‍ദ്ദേശ പ്രകാരം ഈ മാസം മൂന്ന് മുതലാണ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കളിലേക്ക് മാറിയത്. മതില്‍ കൂടാതെ രണ്ടരസെന്റ് സ്ഥലത്ത് നില്‍ക്കുന്ന കോണ്‍ക്രീറ്റ് കെട്ടിടവും അടിത്തറ ഇളകി ഏത് നിമിഷവും വീടിന് മുകളില്‍ വീഴാവുന്ന നിലയിലാണ്. മണ്ണിടിച്ചിലില്‍ സമീപത്ത് സ്ഥാപിച്ചിട്ടുള്ള ട്രാന്‍സ്‌ഫോര്‍മറും തകര്‍ന്ന് വീടിന് മുകളില്‍വീഴാവുന്ന നിലയിലാണ് ഉള്ളത്.

കരിങ്കല്ലുകൊണ്ടുള്ള സംരക്ഷണഭിത്തിയുടെ പകുതി ഭാഗം പൂര്‍ണ്ണമായും ഇടിഞ്ഞ് വീണ് വീടിന്റെ ജനലും ഷെയ്ഡും സിറ്റൗട്ടിന്റെ ഭാഗങ്ങളും തകര്‍ന്നിരുന്നു. വീട്ടിനുള്ളില്‍ ഉണ്ടായിരുന്നപ്രായമായ മുത്തശിയും ഒരു വയസ്സുള്ള കുഞ്ഞും കഷ്ടിച്ചാണ് രക്ഷപെട്ടത്. ഇതേ തുടര്‍ന്ന് റവന്യു, നഗരസഭഅധിക്യതര്‍, പോലീസ്്, ഫയര്‍ഫോഴ്‌സ് എന്നിവര്‍ എത്തി വീട്ടില്‍ നിന്നും മാറാന്‍ ആവശ്യെപടുകയായിരുന്നു.

സംരക്ഷണ ഭിത്തി കെട്ടി അപകടം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മീരാസാഹിബ് കലക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് തുടര്‍നടപടിക്കായി ആര്‍ ഡി ഒക്ക് നിര്‍ദ്ദേശം നല്‍കി. ഹിയറിംഗിനായി കഴിഞ്ഞ മൂന്നിന് ആര്‍ ഡി ഒ വസ്തു ഉടമയെ വിളിപ്പിച്ചിരുന്നു. എന്നാല്‍ മതില്‍ കെട്ടാന്‍ പണം ഇല്ലെന്നും പറഞ്ഞ് വസ്തു ഉടമ ഒഴിഞ്ഞ് മാറുകയാണ്. വേണമെങ്കില്‍ സര്‍ക്കാര്‍ ചെലവില്‍ കെട്ടികൊടുക്കട്ടെ എന്ന നിലപാടിലുമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ തുടരെ പെയ്ത മഴയില്‍ വീണ്ടും മതില്‍ ഇടിഞ്ഞ് താഴെക്ക് പതിച്ചു. 17 ലക്ഷം രുപാ ചെലവില്‍ നിര്‍മ്മിച്ച വീടാണ് ഇപ്പോള്‍ തകര്‍ച്ചയിലെന്ന് മീരാസാഹിബ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ലോണെടുത്താണ് വീട് നിര്‍മ്മിച്ചത്. ഇനിയും ലോണ്‍ തുക അടക്കാനുണ്ട്. സ്‌കൂളില്‍ നിന്നും ഏത്‌നിമിഷവും ഇറങ്ങികൊടുക്കേണ്ട് സ്ഥിതിയിലാണ്. മാറികൊടുക്കാന്‍ സ്‌കൂള്‍ അധിക്യതരും ആവശ്യെപട്ടിരിക്കയാണ്. ഇനി മാറിതാമസിക്കാന്‍ ഒരു ഇടവും ഇല്ല. മതില്‍കെട്ടി സംരക്ഷണം ഒരുക്കി തങ്ങളുടെ വീട്ടിലേക്ക് മാറാന്‍ അധിക്യതര്‍അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മീരാസാഹിബും കുടുംബവും വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മീരാസാഹിബിന്റെ ഭാര്യ ഖദീജാബീവി, മക്കളായ ഫസല്‍ മീര, എസ്ഫെസല്‍ മീര എന്നിവരും പെങ്കടുത്തു.