Connect with us

National

ആംആദ്മി നേതാവ് കപില്‍ മിശ്ര ബിജെപിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവും എംഎല്‍എയുമായിരുന്ന കപില്‍ മിശ്ര ബിജെപിയില്‍ ചേര്‍ന്നു. കപില്‍ മിശ്രയെ ഓഗസ്റ്റ് രണ്ടിന് കൂറുമാറ്റ നിരോധന നിയമ പ്രകാരം ഡല്‍ഹി നിയമസഭ അയോഗ്യനാക്കിയിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി നേതാക്കളായ മനോജ് തിവാരി , കേന്ദ്ര മന്ത്രി വിജയ് ഗോയല്‍ എന്നിവരോടൊപ്പം വേദി പങ്കിട്ടതിനാണ് കപില്‍ മിശ്രയെ ആംആദ്മിയില്‍ നിന്ന് പുറത്താക്കിയത്. ബിജെപിക്ക് വേണ്ടി കപില്‍ വോട്ടുചോദിച്ചെന്നാണ് ആം ആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു. അയോഗ്യനാക്കിയതിനെതിരെ കപില്‍ മിശ്ര സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Latest