Connect with us

Kerala

വാണിയംപുഴയില്‍ കുടുങ്ങിയ 200 പേരെ രക്ഷപ്പെടുത്താന്‍ സൈന്യം പുറപ്പെട്ടു

Published

|

Last Updated

മലപ്പുറം: നിലമ്പൂര്‍ മുണ്ടേരിക്കടുത്ത് വാണിയംപുഴയില്‍ കുടുങ്ങിക്കിടക്കുന്ന 200 പേരെ രക്ഷപ്പെടുത്താന്‍ സൈന്യം പുറപ്പെട്ടു. രണ്ട് കോളനികളിലെ ആദിവാസികളും പ്ലാന്റേഷന്‍ തൊഴിലാളികളുമാണ് പുറംലോകവുമായി ബന്ധമില്ലെത കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ക്ക് ആവശ്യത്തിന് ഭക്ഷണം അവിടെയുണ്ടെന്നും രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം പുറപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു.
എന്‍ ഡി എഫ് ആറിന്റെ കമാന്‍ഡോകളും 24 ജവാന്‍മാരും രണ്ട് റേഞ്ച് ഓഫീസര്‍മാരും അടക്കം 28 പേരാണ് രക്ഷാ സംഘത്തിലുള്ളത്.

വാണിയംപുഴയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന മുണ്ടേരിപ്പാലം കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലില്‍ തകര്‍ന്നിരുന്നു. ഇതോടെ കാളികാവ് ഫോറസ്റ്റ് റേഞ്ച് വഴി ദുര്‍ഘടമായ കാട്ടിലൂടെ വേണം സൈന്യത്തിന് വാണിയംപുഴയിലെത്താന്‍.

ചാലിയാറില്‍ ഇപ്പോള്‍ അതിശക്തമായ മലവെള്ളപ്പാച്ചിലാണ്. ഇതുമൂലം ദൗത്യസംഘം പുഴ മുറിച്ചുകടക്കാനാകാതെ കരയില്‍ നില്‍ക്കുകയാണ്. ഒരു തവണ രക്ഷാ പ്രവര്‍ത്തനത്തിന് നേരത്തെ എന്‍ ഡി ആര്‍ എഫ് നേരത്തെ ശ്രമിച്ചിരുന്നു. എന്നാല്‍ ചാലിയാര്‍ മുറിച്ചകടക്കാന്‍ പറ്റാത്തതിനെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നു.

Latest