Connect with us

National

കശ്മീര്‍: പാര്‍ലിമെന്റ് സ്ട്രീറ്റില്‍ അല്‍പ്പ സമയത്തിനകം ഇടത് പ്രതിഷേധം

Published

|

Last Updated

ന്യൂഡല്‍ഹി: കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യുകയും സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുള്ള ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാറിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ഇടതുപക്ഷം അറിയിച്ചു.

ഭരണഘടനയെ തകര്‍ക്കാനുള്ള ഈ തീരുമാനത്തിനെതിരെ ഇന്ന് 3.30ന് പാര്‍മന്റിലെ ഇടതുപക്ഷ അംഗങ്ങളുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് സ്ട്രീറ്റില്‍ പ്രതിഷേധം നടത്തും. രാജ്യവ്യാപകമായി പ്രതിഷേധം അരങ്ങേറും.
വൈകീട്ട് 3.30 ന് നടക്കുന്ന പാര്‍ലിമെന്റ് സ്ട്രീറ്റില്‍ നടക്കുന്ന ിഷേധത്തില്‍ ഇടത് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കും.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ ജമ്മു കശ്മീരിനെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സി പി എം അറിയിച്ചു.

---- facebook comment plugin here -----

Latest