Connect with us

Gulf

നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ തീപിടുത്തം

Published

|

Last Updated

ദുബൈ: ശൈഖ് സായിദ് റോഡിന് സമീപം നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന് തീപിടിച്ചു. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് ക്രൗണ്‍ പ്ലാസ ഹോട്ടലിന് പിന്നില്‍ നിര്‍മാണം പുരോഗമിക്കുകയായിരുന്ന ബഹുനില കെട്ടിടത്തിന് തീപിടിച്ചത്.

സ്ഥലത്തെത്തിയ ദുബൈ സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീ നിയന്ത്രണ വിധേയമാക്കി. ഇവിടെ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന മൂന്ന് ട്രെയിലറുകളും കത്തിനശിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

---- facebook comment plugin here -----

Latest