പത്തനംതിട്ടയില്‍ കാവല്‍ക്കാരനെ കെട്ടിയിട്ട് ജ്വല്ലറിയില്‍ കവര്‍ച്ച;മണിക്കൂറുകള്‍ക്കകം മുഖ്യപ്രതി പിടിയില്‍

Posted on: July 28, 2019 7:23 pm | Last updated: July 29, 2019 at 10:35 am


പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന കൃഷ്ണാ ജ്വല്ലറിയിലാണ് ഞായറാഴ്ച വൈകിട്ടോടെ കവര്‍ച്ച നടന്നത്. നാലര കിലോ സ്വര്‍ണ്ണവും 13 ലക്ഷം രൂപയും കവര്‍ന്നതായാണ് പ്രാഥമിക നിഗമനം. കാവല്‍ക്കാരനെ കെട്ടിയിട്ടായിരുന്നു കവര്‍ച്ച. സംഭവത്തില്‍ മുഖ്യപ്രതിയും ജ്വല്ലറിയിലെ ജീവനക്കാരനുമായ അക്ഷയ് പട്ടേല്‍ പോലീസിന്റെ പിടിയിലായി. മഹാരാഷ്ട്ര സ്വദേശിയാണിയാള്‍. അഞ്ചംഗ സംഘമാണ് മോഷണം നടത്തിയതെന്നു പോലീസ് അറിയിച്ചു. മോഷണ സംഘത്തിലെ ഒരാള്‍ ജ്വല്ലറിയിലെ ജീവനക്കാരനാണെന്നു പോലീസിനു വിവരം ലഭിച്ചിരുന്നു.വൈകിട്ടോടെയായിരുന്നു സംഭവം. ഞായറാഴ്ച സാധാരണ ജ്വല്ലറി തുറക്കാറില്ല. ഒരു ഉപഭോക്താവ് എത്തുന്നുവെന്നറിയിച്ചതിനെത്തുടര്‍ന്നാണ് ജ്വല്ലറി തുറന്നത്. സംഭവത്തില്‍ മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം തുടരുകയാണ്.
.