കാരന്തൂർ: മർകസിന്റെ നേതൃത്വത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമിച്ച മസ്ജിദുകളുടെ ഭാരവാഹി സംഗമം നാളെ മൂന്ന് മണിക്ക് മർകസ് റൈഹാൻ വാലി ഓഡിറ്റോറിയത്തിൽ നടക്കും. മഹല്ലുകളെ സാമൂഹികമായും സാംസ്‌കാരികമായും ആത്മീയപരമായും ശാക്തീകരിക്കുന്നതും മാതൃകാ മഹല്ലുകൾ സംബന്ധിച്ചുമുള്ള വിവിധ പദ്ധതികൾക്ക് സംഗമത്തിൽ രൂപം നൽകും. മഹല്ല് ഭരണം സംബന്ധമായ സംശയ നിവാരണങ്ങളും യോഗത്തിൽ നടക്കും.
കാന്തപുരം എ പി അബൂബക്കർ മുസ്്‌ലിയാർ കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. മർകസ് ഡയറക്ടർ എ പി അബ്ദുൽ ഹക്കീം അസ്ഹരി ചർച്ചകൾക്ക് നേതൃത്വം നൽകും. കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ, വി പി എം ഫൈസി വില്ല്യാപ്പള്ളി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ തങ്ങൾ മുത്തൂർ, അഡ്വ ഹൂസൈൻ സഖാഫി ചുള്ളിക്കോട്, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, മർസൂഖ് സഅദി സംബന്ധിക്കും.