Connect with us

Kerala

കെ കരുണാകരന്‍ സര്‍ക്കാറിന്റെ തീരുമാനം നടപ്പിലാക്കും; യൂനിവേഴ്‌സിറ്റി കോളജ് അവിടെനിന്നും മാറ്റും: കെ മുരളീധരന്‍ എംപി

Published

|

Last Updated

കോഴിക്കോട്: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് ഇപ്പോഴുള്ള സ്ഥലത്തുനിന്ന് മാറ്റുമെന്ന് കെ മുരളീധരന്‍ എംപി. കോളജ് ചരിത്ര സ്മാരകമാക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

യൂണിവേഴ്‌സിറ്റി കോളജ് ആ സ്ഥലത്ത് നിലനില്‍ക്കുന്നിടത്തോളം കാലം എസ്എഫ്‌ഐയുടെ തേര്‍വാഴ്ചയുണ്ടാവും. കോളേജ് അവിടെനിന്നു മാറ്റണമെന്ന് 1992ല്‍ കെ കരുണാകരന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതാണ്. ആ തീരുമാനം അടുത്ത യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കും. ആരൊക്കെ എതിര്‍ത്താലും, ആരൊക്കെ തുള്ളിയാലും തീരുമാനത്തില്‍ ഉറച്ചുനില്‍ക്കും. യൂണിവേഴ്‌സിറ്റി കോളജിനെ ചരിത്രമ്യൂസിയമോ പൊതുസ്ഥലമോ ആയി മാറ്റുമെന്നും കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു

Latest