തെന്നിന്ത്യന്‍ നടി പ്രിയരാമന്‍ ബി ജെ പിയിലേക്ക്

Posted on: July 26, 2019 12:08 pm | Last updated: July 26, 2019 at 2:30 pm

ചെന്നൈ: തെന്നിന്ത്യന്‍ സിനിമാ താരം പ്രിയരാമന്‍ ബി ജെ പിയിലേക്ക്. ബി ജെ പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്ന് പാര്‍ട്ടി നേതൃത്വത്തെ ്അറിയിച്ചതായി പ്രിയരമാന്‍ പ്രതികരിച്ചു. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ലെന്നും നന്മ മാത്രം ലക്ഷ്യമിട്ടാണെന്നും താരം പറഞ്ഞു.

കഴിഞ്ഞ ദിവസം തിരുപ്പതി സന്ദര്‍ശനത്തിനെത്തിയ പ്രിയരാമന്‍ ബി ജെ പി ആന്ധ്ര സംസ്ഥാന ജനറല്‍ സെക്രട്ടറിയായ വി സത്യമൂര്‍ത്തിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പ്രിയരാമന്‍ ഇപ്പോള്‍ ചെന്നൈയിലാണ് താമസിക്കുന്നത്. അതിനാല്‍ തമിഴ്‌നാട് ആയിരിക്കുമോ പ്രവര്‍ത്തന മേഖല എന്ന ചോദ്യത്തിന് അത് പാര്‍ട്ടി തീരുമാനിക്കുമെന്നാണ് അവര്‍ മറുപടി നല്‍കിയത്. അടുത്ത ദിവസം തന്നെ പ്രിയക്ക് പാര്‍ട്ടി അംഗത്വം നല്‍കുമെന്നാണ് ബി ജെ പി നേതൃത്വത്തിന്റെ പ്രതികരണം.
നിരവധി മലയാളി സിനിമകളില്‍ ്അഭിനയിച്ചിട്ടുള്ള താരമാണ് പ്രിയരാമന്‍.