Connect with us

Uae

മെക്‌സിക്കോ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഷാര്‍ജക്ക് ഗസ്റ്റ് ഓഫ് ഹോണര്‍

Published

|

Last Updated

ഷാര്‍ജ: അടുത്ത വര്‍ഷം മെക്‌സിക്കോ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഷാര്‍ജ ഗസ്റ്റ് ഓഫ് ഹോണര്‍ പദവി വഹിക്കും. കഴിഞ്ഞ ദിവസം മെക്‌സിക്കോയില്‍ നടന്ന പുസ്തക മേള പ്രഖ്യാപന ചടങ്ങിലാണ് അധികൃതര്‍ ഇക്കാര്യമറിയിച്ചത്. 2020 നവംബര്‍ 28 മുതല്‍ ഡിസംബര്‍ ആറ് വരെ നടക്കുന്ന 34-ാമത് ഗുഡലാജാര ഇന്റര്‍നാഷന്‍ ബുക്ക് ഫെയറിലാണ് ഷാര്‍ജ ഗസ്റ്റ് ഓഫ് ഹോണര്‍ പദവി നേടുക.

ആഗോള തലത്തില്‍ യു എ ഇ സാംസ്‌കാരികതയും അറബ് പൈതൃകവും മികച്ച രീതിയില്‍ വ്യാപിപ്പിക്കുന്നതിനായി യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നടത്തുന്ന പ്രയത്‌നങ്ങളുടെ മികവാണ് അഥിതി പദവി ലഭിച്ചതെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹ്മദ് ബിന്‍ റക്കാദ് അല്‍ ആമിരി പറഞ്ഞു.

ലാറ്റിന്‍ അമേരിക്കന്‍ ഭാഷകളില്‍ തന്നെ എമിറേറ്റിന്റെ സാംസ്‌കാരിക തനിമയെയും സാഹിത്യ സംഭാവനകളെയും പരിചയപ്പെടുത്തുന്നതിന് ബുക്ക്‌ഫെയറിലെ അഥിതി പദവി ഉപയുക്തമാക്കും. ഇമാറാത്തി ഭാഷ, സംസ്‌കാരം, സാഹിത്യം, പൈതൃകം തുടങ്ങിയ മേഖലയുടെ വ്യാപനത്തിന് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്കുള്ള മികച്ച കാല്‍വെപ്പിനുള്ള അവസരമായി പദവിയെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.