Connect with us

Kerala

അജ്മീർ ദർഗ പ്രസിഡന്റ് അമീൻ പഠാൻ കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

കോഴിക്കോട്: അജ്മീർ ദർഗ പ്രസിഡന്റും രാജസ്ഥാൻ ഹജ്ജ് കമ്മറ്റി ചെയർമാനുമായ അമീൻ പഠാൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തി. അജ്മീർ ദർഗക്ക് കീഴിൽ സ്ഥാപിക്കുന്ന യൂനിവേഴ്‌സിറ്റിയുടെ അക്കാദമിക പ്രവർത്തനങ്ങൾ സംബന്ധിച്ച് ചർച്ചകൾ നടന്നു.

കഴിഞ്ഞ മാർച്ചിൽ നടന്ന അജ്മീർ ഉറൂസിലാണ് ദർഗക്ക് കീഴിൽ സ്ഥാപിക്കുന്ന യൂനിവേഴ്‌സിറ്റിയുടെ ശിലാസ്ഥാപനം നടത്തിയത് കാന്തപുരമായിരുന്നു.
അജ്മീർ കേന്ദ്രീകരിച്ച് രാജസ്ഥാൻ, പഞ്ചാബ് സംസ്ഥാനങ്ങൾക്കായി പ്രത്യേക പ്രവർത്തന പദ്ധതികൾക്ക് ആരംഭം കുറിക്കാനും ചർച്ചയിൽ തീരുമാനമായി.
ഇന്ത്യയുടെ ആത്മീയ കേന്ദ്രമായ അജ്മീർ ശരീഫ് കമ്മിറ്റിയുടെ പൂർണമായ സഹകരണം ഗ്രാൻഡ് മുഫ്തിയുടെ പ്രവർത്തങ്ങൾക്ക് ഉണ്ടാകുമെന്ന് അമീൻ പഠാൻ അറിയിച്ചു. മർകസുമായി സഹകരിച്ച് രാജസ്ഥാനിൽ വിദ്യാഭ്യാസ കേന്ദ്രങ്ങളും കൾച്ചറൽ സെന്ററുകളും ആരംഭിക്കാനും ധാരണയായി.

---- facebook comment plugin here -----

Latest