Connect with us

Gulf

ഇസഡ് കെ ടെക്കോലാന ടെക്നോളജീസ് ഡ്രീംസ് & ഡ്രീംസ് മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Published

|

Last Updated

1. മുസാഫിര്‍  2. ഷംനാദ് കരുനാഗപ്പള്ളി 3.ഷിഹാബ് കൊട്ടുകാട്  4.ഡോ: ഷിബു മാത്യു 5.ഡോ: അബ്ദുല്‍ മജീദ് ചിങ്ങോലി

റിയാദ്: പ്രഥമ ഇസഡ് കെ ടെക്കോലാന ടെക്നോളജീസ് ഡ്രീംസ് & ഡ്രീംസ് മാധ്യമ പുരസ്‌കാരങ്ങള്‍ സഊദിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക്. മലയാളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കും ടെലിവിഷന്‍ പ്രോഗ്രാമുകള്‍ക്കും ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ക്ക് മുസാഫിര്‍, മലയാളം ന്യൂസ് (പ്രവാസി എഡിറ്റര്‍), ഷംനാദ് കരുനാഗപ്പള്ളി, ജീവന്‍ ടി വി സഊദി ബ്യൂറോ ചീഫ് (പ്രവാസി റിപ്പോര്‍ട്ടര്‍) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. ആഗസ്റ്റ് ആദ്യ വാരത്തില്‍ തിരുവനന്തപുരം ടാഗോര്‍ സെന്റര്‍ ഹാളില്‍ വച്ച് നടത്തുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

പ്രവാസ ലോകത്തെ സാമൂഹികവും സാംസ്‌കാരികവുമായ സമഗ്ര സംഭാവനകള്‍ക്ക് ഡോ. ഷിബു മാത്യുവിനും ആതുര സേവന രംഗത്തെ സംഭാവനകള്‍ക്ക് ഡോ. അബ്ദുല്‍ മജീദ് ചിങ്ങോലിക്കും ജീവകാരുണ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഷിഹാബ് കൊട്ടുകാടിനും പ്രവാസി കര്‍മ പുരസ്‌കാരം നല്‍കി ആദരിക്കുമെന്ന് ജൂറി ചെയര്‍മാന്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍ (മാനേജിംഗ് ഡയറക്ടര്‍, ഇന്‍സൈറ്റ് മീഡിയസിറ്റി) അറിയിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരങ്ങള്‍ ശശികുമാറിനും (ടെലിവിഷന്‍) തോമസ് ജേക്കബിനും (പത്രമാധ്യമം) ലഭിച്ചു.

ടെലിവിഷന്‍ രംഗത്തെ മികച്ച വാര്‍ത്താ അവതാരകന്‍ : ടി എം ഹര്‍ഷന്‍ (24 ന്യൂസ്), വാര്‍ത്താ അവതാരക: അളകനന്ദ (ഏഷ്യാനെറ്റ് ന്യൂസ്), ന്യൂസ് മോഡറേറ്റര്‍: എം വി നികേഷ് കുമാര്‍ (റിപ്പോര്‍ട്ടര്‍ ടിവി), അഭിമുഖ പരിപാടി അവതാരകന്‍: ജോണി ലൂക്കോസ് (മലയാള മനോരമ), റിപ്പോര്‍ട്ടര്‍: ഷീജ, കൈരളി ടി വി. അന്വേഷണാത്മക റിപ്പോര്‍ട്ടര്‍: മുഹമ്മദ് അസ്ലം, മീഡിയ വണ്‍, വിമര്‍ശനാത്മക ഹാസ്യ പരിപാടി: ധിം തരികിട തോം (മാതൃഭൂമി ന്യൂസ്), സാമൂഹികക്ഷേമ പരിപാടി: കാഴ്ച്ചപ്പതിപ്പ്, സുബിത സുകുമാര്‍ (ജീവന്‍ ടി വി), വീഡിയോഗ്രാഫര്‍: കണ്ണന്‍ പ്രസന്നന്‍ (ന്യൂസ് 18 കേരളം), അവതാരകന്‍ (പ്രോഗ്രാം): ഡോ. അരുണ്‍ കുമാര്‍ (24 ന്യൂസ്), അവതാരക (പ്രോഗ്രാം): ധന്യാ വര്‍മ (കപ്പ ടി വി), ജനപ്രിയ പരിപാടി: ടോപ്പ് സിംഗര്‍ (ഫ്ളവേഴ്സ് ടി വി), റിയാലിറ്റി ഷോ: സരിഗമ (സീ കേരളം), കോമഡി പരിപാടി: കോമഡി സ്റ്റാര്‍സ് (ഏഷ്യാനെറ്റ്), സംഗീത പരിപാടി: മ്യൂസിക് മേജോ (കപ്പ ടി വി), ജനപ്രിയ അവതാരകര്‍: മാത്തുക്കുട്ടി & രാജ് കലേഷ് (മഴവില്‍ മനോരമ), ജനപ്രിയ അവതാരക: അശ്വതി (സീ ടി വി), മികച്ച ഡിബേറ്റ്: ജനം ഡിബേറ്റ്, ജനം ടി വി, ആരോഗ്യ പരിപാടി: ഡോക്ടര്‍ ലൈവ് (ഏഷ്യാനെറ്റ്).

റിപ്പോര്‍ട്ടര്‍: സുജിത്ത് നായര്‍ (മലയാള മനോരമ), സ്റ്റില്‍ ഫോട്ടോഗ്രാഫര്‍: സിദ്ദിഖുല്‍ അക്ബര്‍ (മാതൃഭൂമി), കാര്‍ട്ടൂണിസ്റ്റ്: ഗോപീകൃഷ്ണന്‍ (മാതൃഭൂമി), അന്വേഷണാത്മക റിപ്പോര്‍ട്ട്: എസ് നാരായണന്‍ (മംഗളം), ഓണ്‍ലൈന്‍ ചാനല്‍: സ്മാര്‍ട്ട് പിക്സ് മീഡിയ, റേഡിയോ ജോക്കി: കിടിലന്‍ ഫിറോസ് (ബിഗ് എഫ് എം) എന്നിവര്‍ക്കാണ് മറ്റു പുരസ്‌കാരങ്ങള്‍.