യമുന എക്‌സ്പ്രസ് വേയില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 29 പേര്‍ മരിച്ചു

Posted on: July 8, 2019 9:39 am | Last updated: July 8, 2019 at 12:45 pm

ന്യൂഡല്‍ഹി: നോയിഡ- ആഗ്ര യമുന എക്‌സ്പ്രസ് വേയില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 29 പേര്‍ മരിച്ചു. 17 പേര്‍ക്ക് പരുക്കേറ്റു. ലക്‌നൗവില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന ബസ് പുലര്‍ച്ചെ ആറ് മണിയോടെയാണ് ആഗ്രക്കടുത്ത് അപകടത്തില്‍പ്പെട്ടത്.

ആറ് വരിപാതയില്‍ അമിതവേഗതയില്‍ ഓടുകയായിരുന്ന ബസ് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരി ഇടിച്ച് തര്‍ത്ത് 20 അടിയോളം താഴ്ചയുള്ള നദിയിലേക്ക് മറിയുകയായിരുന്നു.
ബസില്‍ 46 യാത്രക്കാരുണ്ടായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകരാണമെന്ന് ഉത്തര്‍ പ്രദേശ് പോലീസ് അറിയിച്ചു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണ നടത്താന്‍ യു പി സര്‍ക്കാര്‍ ഉത്തരവിട്ടു.