Connect with us

Sports

പെറുവിന്റെ ധൈര്യം ഗുറേറോയാണ്‌

Published

|

Last Updated

റിയോഡിജനീറോ: കോപ്പയില്‍ ആര് മുത്തം വെക്കും. എട്ട് തവണ കപ്പുയര്‍ത്തിയ ബ്രസീലാണ് ഹോട് ഫേവറിറ്റ്. രണ്ടാം ഫൈനലിന്, അതും 103 വര്‍ഷങ്ങള്‍ക്ക് ശേഷം യോഗ്യത നേടിയ പെറു അട്ടിമറി സ്വപ്‌നം കാണുന്നവരാണ്. 1997 മുതല്‍ 2007 വരെ നാല് കോപ അമേരിക്ക കിരീടം സ്വന്തമാക്കിയ ബ്രസീലിന് റൊണാള്‍ഡോ, റിവാള്‍ഡോ, റൊണാള്‍ഡീഞ്ഞോ, റോബര്‍ട്ടോ കാര്‍ലോസ് സുവര്‍ണ നിര കൂട്ടുണ്ടായിരുന്നു. ഇപ്പോള്‍, നെയ്മര്‍ പോലും ഇല്ല.

പക്ഷേ, ഒരുപിടി പുതിയ താരങ്ങളുണ്ട്. നക്ഷത്ര താരങ്ങളായി ആരുമില്ല. ഗോള്‍ കീപ്പര്‍ ആലിസന്‍ ബെക്കര്‍ ലോകോത്തര നിലവാരം പ്രദര്‍ശിപ്പിച്ച് മുന്നേറുകയാണ്. പെറുവിനെ അളക്കാന്‍ സാധിക്കില്ല. ബ്രസീലിനോട് അഞ്ച് ഗോളുകള്‍ക്ക് തകര്‍ന്ന് പോയവരാണ് ഇപ്പോള്‍ ഫൈനലില്‍ അതേ ബ്രസീലിനെ നേരിടാന്‍ തയ്യാറെടുക്കുന്നത്.

ഉറുഗ്വെ, ചിലി ടീമുകളെ കെട്ടുകെട്ടിച്ചവരെ ബ്രസീല്‍ അല്പം ഭയക്കുന്നുണ്ട്. ഗ്രൂപ്പ്‌റൗണ്ടിലെ പെറുവല്ല ഫൈനല്‍ കളിക്കാന്‍ വരുന്നത്. പെറു സ്‌ട്രൈക്കര്‍ പോളോ ഗുറേറോ ബ്രസീലുകാര്‍ക്ക് പ്രിയപ്പെട്ടവനാണ്. ബ്രസീല്‍ ക്ലബ്ബ് കോറിന്ത്യന്‍സിന് 2012 ഫിഫ ക്ലബ്ബ് ലോകകപ്പ് സമ്മാനിച്ചവന്‍. കഴിഞ്ഞ ഏഴ് വര്‍ഷമായി അയാള്‍ ബ്രസീല്‍ ക്ലബ്ബ് ഫുട്‌ബോളിലുണ്ട്.

Latest