രാജ്കുമാറിനെ നാട്ടുകാര്‍ മര്‍ദിച്ചിട്ടില്ല;തട്ടിപ്പില്‍ രാഷ്ട്രീയക്കാര്‍ക്ക് പങ്കില്ലെന്നും മൂന്നാം പ്രതി

Posted on: July 3, 2019 1:06 pm | Last updated: July 3, 2019 at 1:15 pm


പീരുമേട്: സാമ്പത്തിക തട്ടിപ്പു കേസിലെ മുഖ്യ പ്രതി രാജ് കുമാറിനെ നാട്ടുകാര്‍ മര്‍ദിച്ചിട്ടില്ലെന്ന് കേസിലെ മൂന്നാം പ്രതിയും ഹരിത ഫിനാന്‍സിയേഴ്‌സ് മാനേജറുമായി മഞ്ജു . അതേ സമയം പോലീസ് കസ്റ്റഡിയില്‍ തനിക്കും മര്‍ദനമേറ്റെന്നും വനിതാ പോലീസുകാരാണ് മര്‍ദിച്ചതെന്നും ഇവര്‍ പറഞ്ഞു.

പണമിടപാടുമായി തനിക്ക് ബന്ധമില്ല. രാജ് കുമാറാണ് ഇടപാടുകള്‍ മുഴുവന്‍ നടത്തിയിരുന്നത്. 4 കോടി 63 ലക്ഷം രൂപ ബേങ്ക് നിക്ഷേപം ഉണ്ടെന്നാണ് രാജ് കുമാര്‍ പറഞ്ഞത്. സ്ഥാപന ഉടമയെന്ന് രാജ് കുമാര്‍ പറഞ്ഞ നാസറിനെ അറിയില്ല. ചിട്ടി തട്ടിപ്പില്‍ രാഷ്ട്രീയക്കാര്‍ക്ക് പങ്കില്ലെന്നും മഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.

കുമളിയില്‍വെച്ച് പണം കൈമാറിയത് നാസറിനാണ്. ദിവസം 25,000 മുതല്‍ 30,000 രൂപ വരെയാണ് ഇയാള്‍ കൊണ്ടു പോയത്. ഒരു ദിവസം 95,000 രൂപയും കൊണ്ടു പോയി. പിരിച്ചെടുക്കുന്ന പണം സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്നില്ലെന്നും മഞ്ജു പറഞ്ഞു