ബെയർസ്റ്റോ+ റോയി= റെക്കോർഡ്

Posted on: July 1, 2019 12:54 pm | Last updated: July 1, 2019 at 12:54 pm


ഓപണിംഗ് വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയ ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്റ്റോയും ജേസണ്‍ റോയിയും സ്വന്തമാക്കിയത് റെക്കോർഡ്. ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്കെതിരെ ഓപ്പണിംഗ് വിക്കറ്റില്‍ ഇംഗ്ലണ്ട് നേടുന്ന ആദ്യ സെഞ്ച്വറി കൂട്ടുകെട്ടാണിത്.

ഈ ലോകകപ്പില്‍ ഇന്ത്യക്കെതിരെ ഏതെങ്കിലും ടീം ഓപണിംഗ് വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തുന്നതും ഇതാദ്യായാണ്. ഇന്ത്യക്കെതിരെ ലോകകപ്പില്‍ ഇംഗ്ലണ്ട് ഓപണറുടെ ആദ്യ സെഞ്ച്വറിയെ നേട്ടം ബെയര്‍സ്റ്റോയും സ്വന്തമാക്കി. 90 പന്തില്‍ സെഞ്ച്വറി തികച്ച ബെയര്‍സ്റ്റോ 109 പന്തില്‍ 111 റണ്‍സെടുത്താണ് മടങ്ങിയത്.

ലോകപ്പില്‍ ഇന്ത്യക്കെതിരെ ഏറ്റവും ഉയര്‍ന്ന ഓപണിംഗ് കൂട്ടുകെട്ടെന്ന റെക്കോര്‍ഡും റോയ്-ബെയര്‍സ്റ്റോ സഖ്യം സ്വന്തമാക്കി. 1979 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഗോര്‍ഡന്‍ ഗ്രീനിഡ്ജ്- ഡെസ്മണ്ട ഹെയ്ന്‍സ് സഖ്യം നേടിയ 138 റണ്‍സിന്റെ റെക്കോര്‍ഡാണ് ഈ കൂട്ടുകെട്ട് മറികടന്നത്.
ഈ ലോകകപ്പില്‍ റോയ്- ബെയര്‍സ്റ്റോ സഖ്യം നേടുന്ന രണ്ടാമത്തെ സെഞ്ച്വറി കൂട്ടുകെട്ടാണിത്.