കസ്റ്റഡി മരണം: ജുഡീഷ്യല്‍ അന്വേഷണം തന്നെ വേണമെന്ന് മുല്ലപ്പള്ളി

Posted on: June 30, 2019 3:28 pm | Last updated: June 30, 2019 at 7:44 pm

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സംഭവത്തില്‍ സര്‍ക്കാരിനെയും സി പി എമ്മിനെയും മുല്ലപ്പള്ളി രൂക്ഷമായി വിമര്‍ശിച്ചു. സി പി എമ്മിന്റെ കയ്യില്‍ കിട്ടിയാല്‍ വെട്ടിക്കൊല്ലും, പോലീസിന്റെ കയ്യില്‍ കിട്ടിയാല്‍ ഉരുട്ടിക്കൊല്ലും എന്നതാണ് സ്ഥിതിയെന്ന് അദ്ദേഹം പറഞ്ഞു.

രാജ്കുമാര്‍ എന്നയാള്‍ കസ്റ്റഡിയില്‍ മരിച്ചത് മുഖ്യമന്ത്രി പറയുന്നതു പോലെ ഒറ്റപ്പെട്ട സംഭവമല്ലെന്നും കെ പി സി സി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.