പാല ഉപതിരഞ്ഞെടുപ്പ്: മാണി വിഭാഗത്തിന്റെ സ്ഥാനാര്‍ഥിയായാലും പിന്തുണക്കും-പിജെ ജോസഫ്

Posted on: June 22, 2019 3:21 pm | Last updated: June 22, 2019 at 7:53 pm

കോട്ടയം: കെ എം മാണിയുടെ വിയോഗത്തെത്തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലാ നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ് നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്ന് പി ജെ ജോസഫ്. ജോസ് കെ മാണി വിഭാഗത്തിന്റെ സ്ഥാനാര്‍ഥിയായാലും പിന്തുണക്കുമെന്നും ജോസഫ് വ്യക്തമാക്കി.

എന്നാല്‍ ജോസ് കെ മാണി വിഭാഗത്തിന് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാനാവില്ല. ജോസ് കെ മാണി വിദ്വേഷം വളര്‍ത്താന്‍ ശ്രമിക്കുന്നു. അനാവശ്യ പരാതികള്‍ ഇതിന്റെ ഭാഗമാണ്. പാര്‍ട്ടിയിലെ വിഭാഗീയതയില്‍ സമവായ ചര്‍ച്ചകള്‍ ഒന്നും നടക്കുന്നില്ല. ആള്‍മാറാട്ടവും കൃത്രിമത്വവും നടത്തി ബദല്‍ സംസ്ഥാന കമ്മിറ്റി വിളിച്ചവര്‍ക്ക് എതിരെ കേസെടുക്കണമെന്നും ജോസഫ് പറഞ്ഞു.