ആര്‍ എസ് എസിന്റെ നിയന്ത്രണത്തിലുള്ള ബാലഭവനില്‍ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി

Posted on: June 20, 2019 10:40 pm | Last updated: June 20, 2019 at 10:40 pm

കോതമംഗലം: ആര്‍ എസ് എസിന്റെ നിയന്ത്രണത്തിലുള്ള സേവാകിരണ്‍ ചാരിറ്റബിള്‍ സൊസൈറ്റി നടത്തുന്ന ‘പ്രഗതി’ ബാലഭവനില്‍ നിന്ന് കാണാതായ നാല് കുട്ടികളെ കണ്ടെത്തി. ബുധനാഴ്ച രാത്രി മുതല്‍ കാണാതായ ഇവര്‍ക്കായി പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരിച്ചിലിന് കോതമംഗലത്തുവെച്ച് തന്നെ ഇവരെ കണ്ടെത്തിയത്. കോതമംഗലം മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയ കുട്ടികളെപെരുമ്പാവൂര്‍ സ്‌നേഹജ്യോതി ബാലഭവനിലേക്ക് മാറ്റി.

സ്ഥാപന നടത്തിപ്പുകാരുടെ ശാരിരകവും മാനസികവുമായ പീഡനം മൂലമാണ് ഇറങ്ങിപ്പോയെതെന്നാണ് കുട്ടികള്‍ പറയുന്നത്. സ്ഥാപനത്തിന്റെ നടപടികളില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നു. ബാലഭവനിലെ കുട്ടികളെ ഉപയോഗിച്ചാണ് ആര്‍ എസ് എസിന്റെ ശാഖാ പ്രവര്‍ത്തനം നടത്തുന്നതായും ആരോപണമുണ്ട്.