ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി

Posted on: June 20, 2019 9:34 pm | Last updated: June 21, 2019 at 9:45 am

വാറങ്കല്‍: തെലുങ്കാനയിലെ വാറങ്കലില്‍ മാതാപിതാക്കളോടൊപ്പം ഉറക്കിടന്ന ഒമ്പത് മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ 25കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

വാറങ്കല്‍ ജില്ലയിലെ ഹനാംകൊണ്ടയിലാണ് ദാരുണ സംഭവം.
മാതാപിതാക്കളോടൊപ്പം ടെറസില്‍ ഉറങ്ങുകയായിരുന്ന ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ 25കാരനായ പ്രതി വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി. കുഞ്ഞിനെ കാണാതായതറിഞ്ഞ് മാതാപിതാക്കള്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പ്രതി കുഞ്ഞിനെ പീഡിപ്പിക്കുന്നത് കണ്ടത്. വാവിട്ട് കരഞ്ഞ കുഞ്ഞിന്റെ മൂക്കും വായും പ്രതി അമര്‍ത്തിപ്പിടിച്ചതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചത്. പ്രതിയെ പിടികൂടിയെ നാട്ടുകാര്‍, കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി വിട്ടുനല്‍കി. പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.