അടൂരില്‍നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളിലൊരാള്‍ പീഡനത്തിനിരയായി;യുവാവിനെതിരെ പോക്‌സോ ചുമത്തി

Posted on: June 19, 2019 12:44 pm | Last updated: June 19, 2019 at 2:13 pm

കൊച്ചി: അടൂരിലെ സ്വകാര്യ ആയുര്‍വേദ നഴ്‌സിങ് സ്ഥാപനത്തില്‍നിന്ന് കാണാതാവുകയും പിന്നീട് കണ്ടെത്തുകയും ചെയ്ത മൂന്ന് പെണ്‍കുട്ടികളില്‍ ഒരാള്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന് വൈദ്യപരിശോധനാ ഫലം. മലപ്പുറം വഴിക്കടവിലെ വാടക വീട്ടില്‍ വെച്ചാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു.

മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍നിന്ന് പൂനയിലേക്കുള്ള യാത്രയ്ക്കിടെ റെയില്‍വേ പോലീസിന്റെ സഹായത്തോടെയാണ് പോലീസ് ഇവരെ കണ്ടെത്തിയത്. ഇവരോടൊപ്പമുണ്ടായിരുന്ന നിലമ്പൂര്‍ സ്വദേശി ഷിയാസിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. മറ്റ് രണ്ട് യുവാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ മാസം 13നാണ് ഇവരെ കാണാതായത്. തുടര്‍ന്ന് സ്ഥാപനം ഉടമ അടൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു