Connect with us

National

ഐ എം എയുടെ ഇരട്ടത്താപ്പില്‍ ചോദ്യ ശരവുമായി കഫീല്‍ ഖാന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ബംഗാളില്‍ മമതാ സര്‍ക്കാറിനെതിരെ സമരം ചെയ്യുന്ന ഡോക്ടര്‍മാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിങ്കളാഴ്ച ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്ത ഐ എം എയുടെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി ഡോ. കഫീല്‍ ഖാന്‍ രംഗത്ത്.

ഗോരഖ്പൂര്‍ ബി ആര്‍ ഡി ഗവ.മെഡിക്കല്‍ കോളജില്‍ നിന്നും പുറത്താക്കപ്പെട്ട വ്യക്തിയാണ് താന്‍. തനിക്ക് നഷ്ടപരിഹാരവും നീതിയും ഉറപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. എന്നിട്ടും യോഗി സര്‍ക്കാര്‍ തന്നോട് പകയോടെ പെരുമാറുകയാണ്. എന്തുകൊണ്ട് ഐ എം എ എന്റെ പ്രശ്‌നത്തില്‍ ഇടപെടുന്നില്ല- കഫീല്‍ ഖാന്‍ ചോദിച്ചു. ട്വിറ്ററിലായിരുന്നു കഫീല്‍ഖാന്റെ വിമര്‍ശം.

സുപ്രീം കോടതി ഉത്തരവുണ്ടായിട്ടുവരെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ എനിക്കു നഷ്ടപരിഹാരം നല്‍കുകയോ എന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കുകയോ ചെയ്തിട്ടില്ല.ഒരു ദിവസം പണിമുടക്കി സമരം ചെയ്യണമെന്ന് ഇന്ന് ചില ഡോക്ടര്‍മാര്‍ എന്നോട് ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ എന്നെ സമരത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് ഞാനവരോട് പറഞ്ഞു.

ഡിയര്‍ ഐ എം എ, എനിക്കു അലവന്‍സ് നല്‍കാനും സസ്പെന്‍ഷന്‍ പിന്‍വലിക്കാനും സുപ്രീം കോടതി വരെ ഉത്തരവിട്ടിട്ടും കഴിഞ്ഞ രണ്ടുവര്‍ഷമായി ഞാന്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. എനിക്കുവേണ്ടിയും ഒരു പ്രസ്താവന ഇറക്കൂ. ഞാനും നിങ്ങളുടെ കൂട്ടത്തില്‍പ്പെട്ടതാണ്. എനിക്കും കുടുംബമുണ്ട്- കഫീല്‍ഖാന്‍ പറഞ്ഞു.
20 മാസത്തെ അലവന്‍സാണ് കഫീല്‍ ഖാന് യു പി സര്‍ക്കാര്‍ നല്‍കാനുള്ളത്. ഇത് പൂര്‍ണമായും നല്‍കണമെന്ന സുപ്രീംകോടതി നിര്‍ദേശമുണ്ട്.

2017ല്‍ ഗോരഖ്പൂര്‍ ബി ആര്‍ ഡി ഗവ.മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ കിട്ടാതെ 70 കുട്ടികള്‍ മരിച്ച സംഭവമാണ് ഫീല്‍ ഖാന്റെ ജീവിതം മാറ്റിമറിച്ചത്. സ്വന്തം കെയില്‍ നിന്ന് പണം നല്‍കി പുറത്ത് നിന്ന് ഓക്‌സിജന്‍ സിലണ്ടര്‍ എത്തിച്ചാണ് അദ്ദേഹം ബാക്കിയുള്ള കുട്ടികളുടെ ജീവന്‍ രക്ഷിച്ചത്. എന്നിട്ടും അദ്ദേഹത്തെ കുറ്റക്കാരനായി ചിത്രീകരിച്ച് യോഗി സര്‍ക്കാര്‍ പുറത്താക്കി. അദ്ദേഹത്തെ ജയിലിലടച്ചും കേസ് എടുത്തും നിരന്തരം വേട്ടയാടുകയും ചെയ്തു. ഒടുവില്‍ കോടതി ഇടപെടലിലാണ് അദ്ദേഹത്തിന് മോചനമുണ്ടായത്.

---- facebook comment plugin here -----

Latest