Connect with us

Kerala

വ്യാജ ഡോക്ടര്‍മാരെ പിടികൂടാനായി തൃശൂര്‍ ജില്ലയില്‍ വ്യാപക റെയ്ഡ്

Published

|

Last Updated

തൃശൂര്‍: ഡോക്ടര്‍മാരിലെ വ്യാജന്‍മാരെ കണ്ടെത്താനായി ആരോഗ്യവകുപ്പിന്റെ റെയ്ഡ്. ആരോഗ്യവകുപ്പിന്റെ 21 സംഘങ്ങള്‍ ആണ് ജില്ലയില്‍ പരിശോധന നടത്തുന്നത്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരെ കണ്ടെത്താനാണിത്.

ജില്ലാ വ്യാപകമായാണ് റെയ്ഡ് നടക്കുന്നത്. ഒരോ സംഘത്തിലും ആലോപ്പതി, ആയുര്‍വ്വേദ, ഹോമിയോപ്പതി വകുപ്പുകളിലെ ഓരോ വിദഗ്ധരുമുണ്ട്. സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലിന്റെ നൃത്വത്തിലാണ് പരിശോധന. രാവിലെ ഒമ്പതോടെയാണ് പരിശോധന ആരംഭിച്ചത്. അടുത്തിടെ ജില്ലയില്‍നിന്നും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച രണ്ട് ഡോക്ടര്‍മാരെ റെയ്ഡില്‍ പിടികൂടിയിരുന്നു.

---- facebook comment plugin here -----

Latest