18ന് സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്

Posted on: June 12, 2019 2:43 pm | Last updated: June 12, 2019 at 3:46 pm

തൃശൂര്‍: ജി പി എസ് നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ച് ഈ മാസം 18ന് സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്. തൃശൂരില്‍ ചേര്‍ന്ന മോട്ടോര്‍ വാഹന അസോസിയേഷനുകളുടെ യോഗത്തിലാണ് തീരുമാനം. സൂചന പണിമുടക്ക് എന്ന നിലിലാണ് ചൊവ്വാഴ്ച പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. വാഹനങ്ങള്‍ പെട്ടന്ന് ജി പി എസ് ഘടപ്പിക്കുന്നത് അശാസ്ത്രീയമാണെന്നും തീരുമാനം സര്‍ക്കാര്‍ പുനപ്പരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിലപാട് തിരുത്തിയില്ലെങ്കില്‍ പ്രതിഷേധങ്ങള്‍ ശക്തമാക്കുമെന്നും ഇവര്‍ പറഞ്ഞു.