Connect with us

Kerala

വിഴിഞ്ഞം തുറമുഖ പദ്ധതി വൈകും: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം: പുലിമുട്ട് നിര്‍മാണത്തിലെ കാലതാമസം കാരണം വിഴിഞ്ഞം തുറമുഖ പദ്ധതി വൈകുമെന്ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. പുലിമുട്ട് നിര്‍മാണം വൈകുന്നത് പദ്ധതിയുടെ  ആദ്യ ഘട്ടത്തെ ബാധിക്കുമെന്ന് സ്വതന്ത്ര എന്‍ജിനീയര്‍ വിലയിരുത്തിയതായും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

ആവശ്യമായ കരിങ്കല്ല് ലഭിക്കാത്തതാണ് പുലിമുട്ട് നിര്‍മാണം വൈകുന്നത്. ഇക്കാര്യം കരാര്‍ കമ്പനിയായ അദാനി ഗ്രൂപ്പ് സര്‍ക്കാറിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തുറമുഖ നിര്‍മാണത്തിന് സമയം നീട്ടി നല്‍കണമെന്ന് കമ്പനി നാല് തവണ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സര്‍ക്കാര്‍ ഇതിന് വിസമ്മതിച്ചു. പുലിമുട്ട് നിര്‍മാണത്തിനുള്ള കല്ല് ലഭ്യമാക്കേണ്ടത് കമ്പനിയാണെന്നും സര്‍ക്കാര്‍ ഇതിന് ആവശ്യമായ സഹായം ചെയ്ത് നല്‍കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

Latest