പുതിയ ഡീസല്‍ എന്‍ജിനുമായി ലാന്‍ഡ് റോവര്‍ ഡിസ്‌കവറി; വില കുറയും

Posted on: June 10, 2019 11:28 am | Last updated: June 10, 2019 at 11:28 am

മുംബൈ: ലാന്‍ഡ്‌റോവറിന്റെ എസ് യു വിയായ ഡിസ്‌കവറിക്ക് പുതിയ ഡീസല്‍ എന്‍ജിന്‍. 2.0 ലിറ്റര്‍ കരുത്തോടുകൂടിയ എസ്ഡി-4 ഇന്‍ജനീയം സീരീസില്‍പെട്ട ഡീസല്‍ എന്‍ജിന്‍ ഇനി ഡിസ്‌കവറിക്ക് കരുത്ത് പകരും. ഡിസ്‌കവറിയുടെ എസ്, എസ് ഇ, എച്ച് എസ് ഇ, എച്ച് എസ് ഇ ലക്ഷ്വറി മോഡലുകളിലെല്ലാം ഇനി ഡീസല്‍ വകഭേദവും ഉണ്ടാകും. പുതിയ ഡീസല്‍ ഡിസ്‌കവറിക്ക് 75.18 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം പ്രാരംഭ വില.

എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോട് കൂടിയ ഡീസല്‍ എന്‍ജിന് 240 പിഎസ് കരുത്തും 500 എന്‍എം ടോര്‍ക്കും ഉണ്ടാകും. പുതിയ ഡീസല്‍ വകഭേത്തിന് പെട്രോളിനേക്കള്‍ വിലകുറവാണ്. നിലവില്‍ 3.0 ലിറ്റര്‍ ശേഷിയുള്ള വി-6 ഡീസല്‍ എന്‍ജിനാണ് ഡിസ്‌കവറിക്കുള്ളത്. 258 പിഎസ് കരുത്ത് പകരുന്ന ഈ എന്‍ജിന്‍ ഭാവിയിലും തുടരും. 88.78 ലക്ഷം രൂപയാണ് ഈ എന്‍ജിനോട് കൂടിയ ഡീസല്‍ ഡിസ്‌കവറിയുടെ വില.