പ്ലസ് വണ്‍: ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് പ്രവേശനം ഇന്ന് മുതല്‍

Posted on: June 10, 2019 10:38 am | Last updated: June 10, 2019 at 10:38 am

ഹയർ സെക്കൻഡറി പ്ലസ് വൺ സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ ട്രാൻസ്ഫർ അലോട്ട്മെന്റ് ലഭിച്ചവർ ജൂൺ 10 തിങ്കൾ രാവിലെ 10 മണി മുതൽ ജൂൺ 11ന് വൈകിട്ട് നാല് മണിക്കകം അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ പ്രവേശനം നേടേണ്ടതാണ്.

സപ്ലിമെൻററി അലോട്ട്മെൻറ്
ഇതുവരെയും പ്ലസ് വൺ പ്രവേശനം ലഭിക്കാത്തവർക്ക് ജൂൺ 10 മുതൽ സപ്ലിമെൻററി അലോട്ട്മെൻറ് അപേക്ഷ നൽകാവുന്നതാണ്. അപേക്ഷ നൽകാനുള്ള അവസാന തീയതി ജൂൺ 11 ന് വൈകിട്ട് നാല് മണി. കൂടുതൽ വിവരങ്ങൾ, വേക്കൻസി, പുതുക്കൽ ഫോം എന്നിവ പോർട്ടലിൽ ലഭ്യമാണ്.

സ്‌കൂൾ ഒഴിവുകൾ അറിയുവാൻ
http://hscap.kerala.gov.in/vacancy.php

ട്രാൻസ്ഫർ അലോട്ട്‌മെന്റ്
http://results.hscap.kerala.gov.in/index.php/login_txfr