ലോകകപ്പില്‍ രണ്ടാം വിജയവുമായി ഇന്ത്യ

Posted on: June 9, 2019 11:33 pm | Last updated: June 12, 2019 at 6:14 pm

ഓവല്‍: ലോകകപ്പില്‍ ഇന്ത്യക്ക് രണ്ടാം ജയം. ഓസ്‌ട്രേലിയയെ 36 റണ്‍സിനാണ് കോലിയും സംഘവും തോല്‍പ്പിച്ചത്. 353 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഓസീസ് നിശ്ചിത ഓവറില്‍ പത്ത് വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സാണ് എടുത്തത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം ഗംഭീരമായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ ധവാന്‍ രോഹിത് ചേര്‍ന്ന് പടുത്തുയര്‍ത്തിയത് 127 റണ്‍സിന്റെ കൂട്ടുകെട്ട്. സ്മിത്തും വാര്‍ണറും ഓസീസിനായി അര്‍ധ സെഞ്ചുറി നേടി. ഉസ്മാന്‍ ഖ്വാജ 42 റണ്‍സെടുത്തു.