കേരള തീരത്ത് ചുഴലിക്കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

Posted on: June 9, 2019 3:29 pm | Last updated: June 9, 2019 at 8:51 pm

തിരുവനന്തപുരം: കേരള തീരത്ത് അടുത്ത 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബികടലിന്റെ തെക്കുകിഴക്കന്‍ ഭാഗത്തായി ലക്ഷദ്വീപിനു സമീപം ന്യൂനമര്‍ദം രൂപം കൊണ്ടതിനെ തുടര്‍ന്നാണിത്. ഇത് അതിതീവ്ര ന്യൂനമര്‍ദമായി മാറുന്നതാണ് ചുഴലിക്കാറ്റിനിടയാക്കുക.

ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കടലില്‍ പോകരുതെന്നും നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി.