Connect with us

Sports

ഫെഡററെ വീഴ്ത്തി നദാല്‍ ഫൈനലില്‍

Published

|

Last Updated

പാരിസ്: ഫ്രഞ്ച് ഓപണില്‍ റോജര്‍ ഫെഡററെ അനായാസം പരാജയപ്പെടുത്തി റാഫേല്‍ നദാല്‍ ഫൈനലില്‍. 6-3,6-4,6-2 നേരിട്ട സെറ്റുകള്‍ക്കായിരുന്നു നിലവിലെ ചാമ്പ്യന്റെ കുതിപ്പ്. പതിനൊന്ന് വര്‍ഷത്തിനിടെ ഫെഡററുടെ ഏറ്റവും മോശം തോല്‍വിയാണിത്.

നൊവാക് ജോകോവിച്- ഡൊമനിക് തീം സെമി ജേതാവ് ഫൈനലില്‍ നദാലിനെ നേരിടും. പന്ത്രണ്ടാം ഫ്രഞ്ച് ഓപണ്‍ കിരീടം നേടി റെക്കോര്‍ഡ് മെച്ചപ്പെടുത്തുകയാണ് നദാലിന്റെ ലക്ഷ്യം.

ക്ലേ കോര്‍ട്ടില്‍ ഫെഡററുമായി പതിനാറ് തവണ കളിച്ചപ്പോള്‍ പതിനാലിലും നദാലാണ് ജയിച്ചത്. 24 തവണ ഫെഡററെ തോല്‍പ്പിച്ച നദാല്‍ 15 തവണ തോല്‍ക്കുകയും ചെയ്തു.