Connect with us

Kerala

കല്‍പ്പറ്റയില്‍ രാഹുലിന്റെ റോഡ് ഷോ; ജനങ്ങളില്‍ നിന്ന് നിവേദനം സ്വീകരിച്ചു

Published

|

Last Updated

കല്‍പ്പറ്റ: വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ വയനാട് മണ്ഡലത്തിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷനും എം.പി.യുമായ രാഹുല്‍ഗാന്ധിയുടെ പര്യടനം തുടരുന്നു. ഇന്ന് വയനാട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ അദ്ദേഹം വോട്ടര്‍മാരെ കാണും. കല്‍പറ്റ റെസ്റ്റ് ഹൗസില്‍ നിന്ന് രാവിലെ ഒമ്പത് മണിക്ക് കളക്ടറേറ്റിലെത്തിയ രാഹുല്‍ എം.പി. ഫെസിലിറ്റേഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് ആളുകളില്‍ നിന്ന് നിവേദനങ്ങളും സ്വീകരിച്ചു. തുടര്‍ന്ന് രാഹുല്‍ റോഡ് ഷോ നടത്തുകയാണ്.

കല്പറ്റയിലെ കമ്പളക്കാട് നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, പനമരം എന്നിവടങ്ങളിലും റോഡ് ഷോ നടത്തും. മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

ഇന്നലെയാണ് രാഹുല്‍ മണ്ഡലത്തില്‍ സന്ദര്‍ശനത്തിന് എത്തിയത്. വയനാട് മണ്ഡലത്തില്‍പെട്ട നിലമ്പൂര്‍, കാളികാവ്, അരീക്കോട് എന്നിവിടങ്ങളില്‍ അദ്ദേഹം റോഡ് ഷോ നടത്തിയിരുന്നു. കനത്ത മഴക്കിടയിലും നിരവധി പേരാണ് രാഹുലിനെ കാണാന്‍ വിവിധ സ്ഥലങ്ങളില്‍ തടിച്ചുകൂടിയിരുന്നത്.