Connect with us

Techno

സ്‌ക്രീനിലുള്ളില്‍ ക്യാമറ സാങ്കേതികവിദ്യയുമായി ഒപ്പോ

Published

|

Last Updated

അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന സ്മാര്‍ട്‌ഫോണ്‍ മേഖലയില്‍ ശരിയായ ഫുള്‍ സ്‌ക്രീന്‍ എങ്ങനെ സാധ്യമാകുമെന്ന പരീക്ഷണങ്ങളിലും മത്സരങ്ങളിലുമാണ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍. സ്‌ക്രീന്‍ അനുപാതം മെച്ചപ്പെടുത്തുന്നതിന് വേണ്ടി പലതരം സാങ്കേതിക വിദ്യകളും ഇതിനോടകം നാം കണ്ടുകഴിഞ്ഞു. നോച്ച് (notch) രൂപത്തിലുള്ള സ്‌ക്രീനില്‍ നിന്ന് തുടങ്ങി മുകളില്‍ വെള്ള തുള്ളി പോലോത്ത സ്‌ക്രീന്‍ (waterdrop design), പൊങ്ങി വരുന്ന ക്യാമറ മോഡല്‍ (pop-up camera), മുകള്‍ ഭാഗം മൊത്തത്തില്‍ ഉര്‍ന്നു വരുന്ന Periscope structure, സ്ലൈഡിംഗ് ഡിസൈന്‍, ഇങ്ങനെ ഏറ്റവും പുതുതായി പഞ്ച് ഹോള്‍(punch-hole) ഡിസൈനുകള്‍ വരെ എത്തി നില്‍ക്കുന്നു സ്മാര്‍ട്‌ഫോണ്‍ സ്‌ക്രീനുകളുടെ സാങ്കേതികവിദ്യ.

ക്യാമറ കൊണ്ടുണ്ടാകുന്ന തടസ്സം മറികടക്കുന്ന ലോകത്തെ ആദ്യത്തെ “സ്‌ക്രീനിലുള്ളില്‍ ക്യാമറ” (under-display camera)സാങ്കേതികവിദ്യ ഒപ്പോ അവരുടെ ട്വിറ്റര്‍ പേജില്‍ വെളിപ്പെടുത്തുന്നു. ഇതില്‍ ക്യാമറ അദൃശ്യമാണ്. ട്വിറ്റര്‍ വീഡിയോ അനുസരിച്ച് മറ്റു കട്ടിങ്ങുകളോ നോച്ചോ ഇല്ലാത്ത ഫുള്‍ സ്‌ക്രീന്‍ സാങ്കേതികവിദ്യയാണ് ഒപ്പോ വെളിപ്പെടുത്തിയിട്ടുള്ളത്.

ക്യാമറ പൂര്‍ണമായും അദൃര്‍ശ്യമാണെങ്കിലും സെന്‍സറിന്റെ സ്ഥാനം സൂചിപ്പിക്കുന്നതിന് വേണ്ടി ഒരു വെളുത്ത വലയം വീഡിയോയില്‍ ദൃശ്യമാകുന്നത് കാണാം.

ആദ്യമായി Oppo Find Xലൂടെ പൊങ്ങി വരുന്ന ക്യാമറ (pop-up camera) അവതരിപ്പിച്ച ഒപ്പോ തന്നെയാണ് ക്യാമറ ഡിസൈനിങ്ങിന്റെ മുന്‍ നിര നിര്‍മാതാക്കള്‍. Oppo F11 Pro യിലും Oppo Reno 5Gയിലും ഉയര്‍ന്നു വരുന്ന ക്യാമറയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇനി എല്ലാ നിര്‍മാതാക്കളും പിന്തുടരാന്‍ സാധ്യതയുള്ള ഒരു സാങ്കേതിക വിദ്യയാണ് ഇതെന്ന് നമുക്കനുമാനിക്കാം.

Latest