Connect with us

Kerala

എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറിയെ സസ്പന്‍ഡ് ചെയ്തു;കാരണം വ്യക്തമാക്കാതെ കെപിസിസി

Published

|

Last Updated

തിരുവനന്തപുരം: എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി ബി ജയകുമാറിനെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി വിരുദ്ധ നടപടികളുടെ പേരിലാണ് സസ്‌പെന്‍ഷന്‍.

പാര്‍ട്ടിയുടെ സ്ഥാനങ്ങളില്‍നിന്നും പ്രാഥമികാംഗത്വത്തില്‍നിന്നും ജയകുമാറിനെ സസ്‌പെന്‍ഡ് ചെയ്തതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.അതേ സമയം നടപടിക്ക് പ്രേരിപ്പിച്ച കാരണം വ്യക്തമാക്കാന്‍ കെപിസിസി തയ്യാറായിട്ടില്ല.