Connect with us

International

സിറിയയില്‍ കാര്‍ ബോംബ് സ്‌ഫോടനം; പത്തുപേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരുക്ക്

Published

|

Last Updated

ബെയ്‌റൂത്ത്: വടക്കന്‍ സിറിയയിലെ റഗ്കയില്‍ ശനിയാഴ്ചയുണ്ടായ ചാവേര്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. സിറിയന്‍ ജനാധിപത്യ സേനയിലെ അഞ്ച് പട്ടാളക്കാരും അഞ്ച് സിവിലിയന്മാരുമാണ് കൊല്ലപ്പെട്ടത്.
ആക്രമണണത്തിന്റെ ഉത്തരവാദിത്തം ഇതേവരെ ആരും ഏറ്റെടുത്തിട്ടില്ല.

മുമ്പ് ഐ എസ് ഭീകര സംഘടനയുടെ നിയന്ത്രണത്തിലായിരുന്ന അല്‍ നായിം സ്‌ക്വയറിലാണ് സ്‌ഫോടനം നടന്നത്. നഗരം തങ്ങളുടെ വരുതിയിലായിരുന്ന കാലത്ത് ഐ എസ് ഇവിടെ നിരവധി പേരുടെ ശിരച്ഛേദം നടത്തിയിരുന്നു. ജനാധിപത്യ സേനയെ ലക്ഷ്യം വച്ചാണ് ആക്രമണം നടന്നതെന്ന് സൈനിക നിരീക്ഷണാലയത്തിലെ ഡയറക്ടര്‍ റാമി അബ്ദുല്‍ റഹ്മാന്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.

ഏപ്രില്‍ ഒമ്പതിന് അല്‍ നായിം സ്‌ക്വയറില്‍ ഐ എസ് നടത്തിയ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഭൂരിഭാഗവും സിവിലിയന്മാരാണ് സ്‌ഫോടനത്തിനിരയായത്.

Latest