Connect with us

Sports

ഖത്വര്‍ ലോകകപ്പില്‍ 32 ടീമുകള്‍ മാത്രം

Published

|

Last Updated

ദോഹ: ഖത്തറില്‍ 2022ല്‍ നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ 32 രാജ്യങ്ങളെ മാത്രം പങ്കെടുപ്പിക്കാന്‍ ഫിഫ തീരുമാനിച്ചു. ടീമുകളുടെ എണ്ണം 48 ആക്കാന്‍ ആലോചനയുണ്ടായിരുന്നു. എന്നാല്‍, അടുത്ത ലോകകപ്പില്‍ അത് പ്രായോഗികമല്ലെന്ന് ഫിഫ വിലയിരുത്തി.
2026ല്‍ യുഎസ് വേദിയാകുന്ന ലോകകപ്പിന് 48 ടീമുകളെ പങ്കെടുപ്പിച്ചേക്കും. ഖത്തറില്‍ 48 ടീമുകളെ പങ്കെടുപ്പിച്ചാല്‍ കൂടുതല്‍ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കേണ്ടിവരും.

യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളായിരുന്നു ഫിഫയുടെ പരിഗണനയില്‍. എന്നാല്‍, ഈ രാജ്യങ്ങള്‍ക്ക് ഖത്തറുമായി നിലവിലുള്ള രാഷ്ട്രീയ വിദ്വേഷവും ഇവിടങ്ങളില്‍ സൗകര്യമൊരുക്കേണ്ടതിന്റെ ബാധ്യതയും കാരണം തീരുമാനം നടപ്പിലാക്കേണ്ടെന്ന് ഫിഫ തീരുമാനിക്കുകയായിരുന്നു. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്ക്ക് ഏറെ താത്പര്യമുള്ള വിഷയമായിരുന്നു ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കുക എന്നത്.

നേരത്തെ അദ്ദേഹം ഇക്കാര്യത്തില്‍ ശുഭാപ്തി വിശ്വാസവും പ്രകടിപ്പിച്ചിരുന്നു. 2026ലെ ലോകകപ്പ് അമേരിക്കയില്‍ കൂടാതെ മെക്‌സിക്കോ, കാനഡ ടീമുകള്‍ കൂടി ആതിഥേയത്വം വഹിക്കുന്നുണ്ട്. ആയതിനാല്‍ കൂടുതല്‍ മത്സരങ്ങള്‍ക്ക് അതിനനുസൃതമായി വേദികളും കണ്ടെത്താന്‍ സാധിക്കും.

---- facebook comment plugin here -----

Latest