സഊദിയിലെ എണ്ണ പമ്പിങ് സ്റ്റേഷന് നേരെ ഡ്രോണ്‍ ആക്രമണം : ലോക രാജ്യങ്ങള്‍ അപലപിച്ചു

Posted on: May 15, 2019 7:53 pm | Last updated: May 15, 2019 at 7:53 pm

റിയാദ് : സഊദിയിലെ എണ്ണ പമ്പിങ് സ്റ്റേഷന് നേരെ കഴിഞ്ഞ ദിവസം യമനിലെ ഹൂതി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ യുഎഇ., കുവൈത്ത് , ലെബനാന്‍ , ബഹ്‌റൈന്‍ , ഒമാന്‍, ജോര്‍ദ്ദാന്‍, പലസ്തീന്‍ ,ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു .അറബ് മേഖലയിലെ സമാധാന ശ്രമങ്ങള്‍ക്ക് നേരെ ഹൂതികള്‍ നടത്തുന്ന ആക്രമണം മേഖലയിലെ സമാധാന ശ്രമങ്ങളെ തകര്‍ക്കുന്നതാണെന്നും അറബ് ലീഗ് നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു

സഊദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ നിന്നും 1200 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള രാജ്യത്തെ ഏറ്റവും നീളം കൂടിയ എണ്ണ പൈപ്പിന് നേരെയാണ് ആക്രമണം നടന്നത് .പ്രതിവര്‍ഷം അമ്പത് ലക്ഷം ബാരല്‍ എണ്ണയാണ് ഇതുവഴി ചെങ്കടല്‍ തീരത്തെ യാമ്പുവിലേക്ക് എത്തിക്കുന്നത് . എന്നാല്‍ സഊദിയിലെ എണ്ണ വിതരണത്തെ ബാധിച്ചിട്ടില്ലെന്ന് സഊദിയിലെ എണ്ണ വിതരണ ചുമതലയുള്ള സഊദി അരാംകോ അറിയിച്ചു