Connect with us

Kozhikode

സാന്ത്വനമായി ക്യാൻസർ ആശുപത്രി പരിസരത്തെ ഇഫ്താർ പന്തൽ

Published

|

Last Updated

മാവൂർ: ചൂലൂർ എം വി ആർ ക്യാൻസർ സെന്റർ പരിസരത്ത് എസ് വൈ എസ് കുന്ദമംഗലം സോൺ കമ്മിറ്റി ഒരുക്കിയ ഇഫ്താർ പന്തൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമാകുന്നു.

പരിസരത്ത് ഹോട്ടലുകളോ, ഭക്ഷണം കഴിക്കാനുള്ള മറ്റു മാർഗങ്ങളോ ഇല്ലാതെ പ്രയാസമനുഭവിക്കുമ്പോഴാണ് നോമ്പുതുറക്കും അത്താഴത്തിനും വിപുലമായ സൗകര്യങ്ങളൊരുക്കി എസ് വൈ എസ് ഇഫ്താർ പന്തൽ ശ്രദ്ധേയമാകുന്നത്.

നോമ്പ് ഒന്നിന് പ്രവർത്തനമാരംഭിച്ച ഇഫ്താർ പന്തലിനെ നൂറോളം പേരാണ് ദിവസവും ആശ്രയിക്കുന്നത്. പന്തലിൽ വന്ന് ഭക്ഷണം കഴിക്കുന്നതിനും പാർസൽ കൈപ്പറ്റി ആശുപത്രിയിലും താമസസ്ഥലത്തും കൊണ്ടുപോയി കഴിക്കുന്നതിനും സൗകര്യമുണ്ട്. അത്താഴം ആവശ്യമുള്ളവർ പന്തലിൽ രജിസ്റ്റർ ചെയ്താൽ രാത്രി വൈകി താമസസ്ഥലത്ത് സംഘാടകർ ഭക്ഷണമെത്തിക്കും.

മർകസ് ആർ സി എഫ് ഐയാണ് പദ്ധതിക്കാവശ്യമായ സാമ്പത്തിക സഹായം നൽകുന്നത്. മറ്റു സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. എസ് വൈ എസ് കുന്ദമംഗലം സോൺ കമ്മിറ്റി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഇഫ്താർ പന്തലിൽ വെള്ളലശ്ശേരിയിലേയും അരയങ്കോട്ടേയും പ്രവർത്തകർ സ്ഥിരം സേവകരായി പ്രവർത്തിക്കുന്നു. കൂടാതെ, ഊഴം അനുസരിച്ച് എസ് വൈ എസിന്റെ വിവിധ സർക്കിൾ ഘടകങ്ങളിൽ നിന്നുള്ള വളണ്ടിയർമാരും സേവനത്തിനെത്തുന്നു.

Latest