ജനപക്ഷം പാർട്ടിയിൽ നിന്ന് കൂട്ടരാജി

Posted on: April 8, 2019 11:27 am | Last updated: April 8, 2019 at 11:27 am

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥി കെ സുരേന്ദ്രന് പിന്തുണ നൽകാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് പി സി ജോർജിന്റെ ജനപക്ഷം പാർട്ടിയിൽ നിന്ന് കൂട്ടരാജി.
പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് കുഞ്ഞുമോൻ പവ്വത്തിലിന്റെ നേതൃത്വത്തിലാണ് അറുപതോളം പ്രവർത്തകർ രാജിവെച്ചത്. രാജിവെച്ച പ്രവർത്തകർ സി പി എമ്മിൽ ചേർന്നു. ഇവർക്ക് മുണ്ടക്കയം ലോക്കൽ കമ്മിറ്റി ഓഫീസിൽ സ്വീകരണം നൽകി.

നേരത്തെ പത്തനംതിട്ടയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പി സി ജോർജ് പിന്നീട് എൻ ഡി എ സ്ഥാനാർഥി കെ സുരേന്ദ്രന് പിന്തുണ നൽകുകയായിരുന്നു.
നേരത്തെ കോൺഗ്രസുമായി അടുക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. ഇതേതുടർന്നാണ് പി സി ജോർജ് എൻ ഡിഎയുമായി അടുത്തത്. ശബരിമല വിഷയത്തിൽ ബി ജെ പിക്കൊപ്പമായിരുന്നു പി സി ജോർജ്.