രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം: തീരുമാനം അല്‍പ സമയത്തിനകമെന്ന് സൂചന

Posted on: March 31, 2019 11:03 am | Last updated: March 31, 2019 at 12:41 pm

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച തീരുമാനം ഉടനെന്ന് സൂചന. അല്‍പ സമയത്തിനകം എഐസിസി വക്താവ് രണ്‍ദീപ് സുര്‍വാല മാധ്യമങ്ങളെ കാണും. നേരത്തെ പത്തരക്കാണ് വാര്‍ത്ത സമ്മേളനം നടത്തുകയെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീടത് പതിനൊന്ന് മണിയിലേക്ക് മാറ്റുകയായിരുന്നു.

അതേ സമയം ഡല്‍ഹിയില്‍ എകെ ആന്റണി, കെസി വേണുഗോപാല്‍, അഹമ്മദ് പട്ടേല്‍ ഗുലാം നബി ആസാദ് എന്നിവര്‍ ചര്‍ച്ച നടത്തുകയാണ്. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം തന്നെയാണ് ചര്‍ച്ചാ വിഷയമെന്നാണ് അറിയാന്‍ കഴിയുന്നത്. ഇന്ന് ആന്ധ്രയിലും കര്‍ണാടകയിലും രാഹുലിന്റെ തിരഞ്ഞെടുപ്പ് റാലികളുണ്ട്. ഇതിന് മുമ്പ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് തീരുമാനമുണ്ടായേക്കും.