Connect with us

Ongoing News

പന്തിനെ പ്രഹരിക്കുന്ന ഒരു പന്ത് !

Published

|

Last Updated

റിഷഭ് പന്ത്

മുംബൈ: കോളിന്‍ ഇന്‍ഗ്രാമിനെ കട്ടിംഗിന്റെ പന്തില്‍ ഹര്‍ദിക് പാണ്ഡ്യ ക്യാച്ച് ചെയ്തിടത്താണ് മുംബൈ ഇന്ത്യന്‍സിന്റെ തോല്‍വി ആരംഭിക്കുന്നത് ! കോളിന്‍ പുറത്തായതു കൊണ്ടാണല്ലോ അഞ്ചാം നമ്പറില്‍ ഡല്‍ഹി കാപ്പിറ്റല്‍സിനായി റിഷഭ് പന്ത് ബാറ്റ് ചെയ്യാനെത്തിയത്.
27 പന്തില്‍ പുറത്താകാതെ 78 റണ്‍സടിച്ച റിഷഭ് പന്തായിരുന്നു മത്സരത്തിലെ സൂപ്പര്‍ ഹീറോ. മുംബൈ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഇത് അടിവരയിടുകയും ചെയ്തു. ആദ്യ പത്ത് ഓവറില്‍ മുംബൈ മത്സര രംഗത്തുണ്ടായിരുന്നു.

എന്നാല്‍, റിഷഭ് ക്രീസിലെത്തിയതോടെ അയാള്‍ മാത്രമായി. എല്ലാ ക്രെഡിറ്റും റിഷഭിന് നല്‍കുന്നു. മത്സരം ഡല്‍ഹിയുടെ വരുതിയില്‍ നിന്ന് തട്ടിയെടുക്കാനുള്ള ഗെയിം പ്ലാന്‍ ഫലം കണ്ടില്ല- രോഹിത് ശര്‍മ പറഞ്ഞു.
പ്രൊഫഷണല്‍ യൂനിറ്റ് എന്ന നിലക്ക് മുംബൈ താരങ്ങള്‍ പിഴവുകള്‍ മനസിലാക്കി അടുത്ത മത്സരത്തിന് തയ്യാറെടുക്കേണ്ടതുണ്ട്.
പ്ലെയിംഗ് ഇലവനില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുമെന്നും മുംബൈ നായകന്‍ സൂചന നല്‍കി. ടീമില്‍ ആറ് ബൗളര്‍മാരുണ്ടായിരുന്നു. അതുകൊണ്ടു തന്നെ സ്‌പെഷ്യലിസ്റ്റ് സ്പിന്നറെ ഉള്‍പ്പെടുത്തിയില്ല. പിച്ച് പേസര്‍മാര്‍ക്ക് അനുകൂലമാകുമെന്നായിരുന്നു സൂചന.

ഡല്‍ഹി നിരയില്‍ ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ കൂടുതലാണ്. അതുകൊണ്ടു തന്നെ ലെഗ് സ്പിന്നര്‍ക്ക് നാല് ഓവര്‍ നല്‍കുന്നത് തിരിച്ചടിയാകുമെന്ന് രോഹിത് കണക്ക്കൂട്ടി. എന്നാല്‍, റിഷഭ് പന്തിന്റെ വെടിക്കെട്ടിന് മുന്നില്‍ പേസ്-സ്പിന്‍ വ്യത്യസ്തതയൊന്നും വിലപോയില്ല. ആറ് ബൗളര്‍മാരുടെയും എക്കോണമി റേറ്റ് 10 ന് മുകളിലാണ്. റാസിക് സലാം (4-42-0), മിച്ചല്‍ മക്‌ഗ്ലെനാഹന്‍ (4-40-3), ജസ്പ്രീത് ബുമ്‌റ (4-40-1), ഹര്‍ദിക് പാണ്ഡ്യ (4-41-1), ക്രുനാല്‍ പാണ്ഡ്യ (2-21-0), ബെന്‍ കട്ടിംഗ് (2-27-1).
യുവരാജ് സിംഗിനെ രോഹിത് പ്രകീര്‍ത്തിച്ചു. ഒരാള്‍ എഴുപതിന് മുകളില്‍ സ്‌കോര്‍ ചെയ്തിരുന്നെങ്കില്‍ റിസള്‍ട്ട് മറ്റൊന്നായേനെയെന്നും രോഹിത് പറഞ്ഞു.

---- facebook comment plugin here -----

Latest