Connect with us

Health

വായുജന്യ രോഗങ്ങൾക്കെതിരേ കഫ് കോർണറുകൾ വരുന്നു

Published

|

Last Updated

 

കോഴിക്കോട്: വായുജന്യരോഗങ്ങൾ പ്രതിരോധിക്കാൻ സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളിലും കഫ് കോർണറുകൾ വരുന്നു. വേനൽ ശക്തമാകുന്നതോടെ വായുജന്യ രോഗങ്ങൾ വ്യാപകമാവാനുള്ള സാധ്യത കണക്കിലെടുത്താണിത്.

മഞ്ഞപ്പിത്തം, ചിക്കൻപോക്‌സ്, ചെങ്കണ്ണ്, കോളറ തുടങ്ങിയവ വേനൽക്കാലത്ത് പടർന്നുപിടിക്കാൻ സാധ്യത കൂടുതലാണ്. ഇത്തരം രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധം ശക്തമാക്കാനായാണ് ആശുപത്രികളിൽ കഫ് കോർണറുകൾ വരുന്നത്.

സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലുമാണ് കഫ് കോർണറുകൾ നിലവിൽ വരുന്നത്. പല വായുജന്യ അസുഖങ്ങളും മറ്റു രോഗികളിലേക്ക് പകരുന്നുണ്ടെന്ന് വ്യക്തമായതിനാലാണ് പുതിയ സംവിധാനം നിർബന്ധമാക്കുന്നത്. വായുജന്യ രോഗബാധിതരായി എത്തുന്നവർക്ക് സാധാരണ വരിയിൽ നിൽക്കേണ്ടി വരില്ല. പകരം ഇവർക്ക് പ്രത്യേക പേഷ്യന്റ് ഐ ഡി കാർഡ് നൽകും.

ആശുപത്രിയിൽ കൂടുതൽ സമയം ചെലവിടുന്നത് ഒഴിവാക്കാൻ ഫാസ്റ്റ്ട്രാക്കിലായിരിക്കും ചികിത്സ. കിടപ്പുരോഗികൾക്ക് മറ്റുരോഗികളുമായി കൂടുതൽ സമ്പർക്കം വരാത്ത രീതിയിൽ പ്രത്യേക മേഖല വേർതിരിക്കും.

ടി ബി എലിമിനേഷൻ കേരളാ മിഷൻ നടത്തിയ പഠനങ്ങളുടെ വെളിച്ചത്തിലാണ് പുതിയ സംവിധാനം നിലവിൽ വന്നത്.
മഴക്കാലത്തെ അപേക്ഷിച്ച് വേനൽകാലത്ത്് രോഗങ്ങൾ പടർന്നു പിടിക്കാൻ സാധ്യത കൂടുതലാണെന്ന് ജില്ലാ ടി ബി ഓഫീസർ ഡോ. പി പി പ്രമോദ് കുമാർ പറഞ്ഞു. മലിന ജലത്തിന്റെ ഉപയോഗം വർധിച്ചതും കഠിനമായ ചൂടും പൊടികാറ്റും രോഗങ്ങൾ വരുത്തുതിന് പ്രധാന കാരണമാണ്. ശുചിത്വവും ആരോഗ്യകരമായ ഭക്ഷണശീലവും ഉണ്ടങ്കിൽ ഒരു പരിധി വരെ രോഗങ്ങളെ തടഞ്ഞു നിർത്താമെന്നും അദ്ദേഹം കൂട്ടിചേർത്തു.

Latest