പുല്‍വാമ ഭീകരാക്രമണം: ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ സജ്ജാദ് ഖാന്‍ അറസ്റ്റില്‍

Posted on: March 22, 2019 1:10 pm | Last updated: March 22, 2019 at 8:10 pm

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പ്രതികളിലൊരാളായ ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ ഡല്‍ഹിയില്‍ അറസ്റ്റിലായി. സജ്ജാദ് ഖാനാണ് ഡല്‍യില്‍വെച്ച് ഡല്‍ഹി പോലീസ് സ്‌പെഷല്‍ സെല്ലിന്റെ പിടിയിലായത്. വ്യാഴാഴ്ച രാത്രിയോടെ ചെങ്കോട്ട ഏരിയയയില്‍നിന്നാണ് പോലീസ് ഇയാളെ പിടികൂടുന്നത്.

പുല്‍വാമ ആക്രമണത്തിന് ഉപയോഗിച്ചിരുന്ന വാഹനം സജ്ജാദ് ഖാന്റേതായിരുന്നു. ഭീകരാക്രമണത്തിന് ശേഷം ഡല്‍ഹിയിലേക്ക് കടന്ന ഇയാള്‍ ഇവിടെ ഷാള്‍ കച്ചവടക്കാരനായി ഒളിവില്‍ കഴിഞ്ഞുവരവെയാണ് പിടിയിലാകുന്നത്. സജ്ജാദിന്റെ രണ്ട് സഹോദരങ്ങള്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റ്മുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഫെബ്രവരി 14ന് നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു.