സഊദിയിലെ ജിസാനില്‍ വാഹനാപകടം: രണ്ടു സ്വദേശികള്‍ മരിച്ചു

Posted on: March 21, 2019 11:27 pm | Last updated: March 21, 2019 at 11:27 pm
സഊദിയിലെ ജിസാനിലുണ്ടായ വാഹനാപടകടം

ജിസാന്‍ : സഊദിയിലെ ജിസാനിലുണ്ടായ വാഹനാപടകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ജിസാനില്‍ ബിഷ അസ്സാമയിലാണ് കാറുകള്‍ കൂട്ടിയിടിച്ച് അപകടം നടന്നത്. സ്വദേശികള്‍ സഞ്ചരിച്ച കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ വാഹനങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാര്‍ യാത്രക്കാരായ ഉമ്മയും മകനുമാണ് മരിച്ചത്.