Connect with us

National

വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് ആക്രമണം; ജമ്മുവില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു

Published

|

Last Updated

ജമ്മു: ജമ്മു കശ്മീരില്‍ രജൗരിയിലെ നിയന്ത്രണ രേഖക്കു സമീപം പാക്കിസ്ഥാന്‍ നടത്തിയ ഷെല്‍, മോര്‍ട്ടാര്‍ ബോംബ് ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ വീരമൃത്യു വരിച്ചു. നാലുപേര്‍ക്ക് പരുക്കേറ്റു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കരംജീത് സിംഗാണ് മരിച്ചതെന്ന് ഒരു പ്രതിരോധ വക്താവ് വെളിപ്പെടുത്തി.

രാവിലെ സുന്ദര്‍ബാനി മേഖലയിലെ കേരി ബെല്‍റ്റില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചായിരുന്നു പാക് ആക്രമണം. ഈ വര്‍ഷം 110 തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.