സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് വേള്‍ഡ് ഗെയിംസില്‍ സഊദിക്ക് തിളക്കമാര്‍ന്ന വിജയം

Posted on: March 20, 2019 10:25 pm | Last updated: March 20, 2019 at 10:25 pm

റിയാദ് :അബുദാബിയില്‍ നടക്കുന്ന സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ സഊദി അറേബ്യക്ക് തിളക്കമാര്‍ന്ന വിജയം. 15 സ്വര്‍ണവും 8 വെള്ളിയും 12 വെങ്കലവുമടക്കം 35 മെഡലുകളാണ് സഊദി സ്വന്തമാക്കിയത്.

അത്‌ലറ്റിക് ഇനത്തില്‍ ആറ് സ്വര്‍ണ്ണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമാണ് നേടിയത്. ആദ്യമായാണ് സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ വനിതാ അത്‌ലറ്റുകള്‍ പങ്കെടുത്തത് .വ്യാഴാഴ്ച അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ നടക്കുന്ന സമാപന പരിപാടികളോടെ ഈ വര്‍ഷത്തെ സ്‌പെഷ്യല്‍ ഒളിമ്പിക്‌സിന് സമാപനമാകും