Connect with us

Kerala

ശ്രീവരാഹം കൊലപാതകം: മുഖ്യപ്രതി അര്‍ജുന്‍ പിടിയില്‍

Published

|

Last Updated

തിരുവനന്തപുരം: ശ്രീവരാഹത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍ . സംഭവത്തിന് ശേഷം ഒളിവിലായിരുന്ന അര്‍ജുനെയാണ് പോലീസ് പിടികൂടിയത്. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് ഫോര്‍ട്ട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.

മയക്ക് മരുന്ന് സംഘങ്ങള്‍ തമ്മിലുള്ള ഏറ്റ്മുട്ടലിനിടെയാണ് ശ്യാം എന്ന യുവാവ് കുത്തേറ്റ് മരിച്ചത്. ഏറ്റ്മുട്ടലില്‍ അര്‍ജുന്റെ സുഹൃത്തുക്കളായ വിമല്‍, ഉണ്ണിക്കണ്ണന്‍ എന്നിവര്‍ക്കും പരുക്കേറ്റിരുന്നു. സംഭവത്തില്‍ രണ്ട് പേര്‍ നേരത്തെ പോലീസിന്റെ പിടിയിലായിരുന്നു.

Latest